GeneralLatest NewsNEWS

ഒരു സത്യസന്ധമായ ന്യൂസ് പുറത്തു കൊണ്ട് വന്നു; ആദിത്യൻ ജയന്റെ കുറിപ്പ്

സംവിധായകനായ ഫാസില്‍ തന്നെയായിരുന്നു നാഗവല്ലിക്ക് ശബ്ദം നല്‍കിയ ആളെക്കുറിച്ച്‌ പറഞ്ഞത്

മലയാളത്തിന്റെ പ്രിയ ചിത്രം മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ ശോഭനയുടെ മാസ്മരിക പ്രകടനത്തിനു ഇന്നും ആരാധകർ ഏറെയാണ്. ഈ ചിത്രത്തിൽ നാഗവല്ലിയായി എത്തിയ ശോഭനയ്ക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി അല്ലന്നു വർഷങ്ങൾക്ക് ശേഷമാണ് പുറത്ത് വന്നത്. സംവിധായകനായ ഫാസില്‍ തന്നെയായിരുന്നു നാഗവല്ലിക്ക് ശബ്ദം നല്‍കിയ ആളെക്കുറിച്ച്‌ പറഞ്ഞത്. തമിഴ് ഡയലോഗായതിനാല്‍ ഡബ്ബിംഗിനായി തമിഴകത്തുനിന്നുമുള്ള ആളെ പരിഗണിക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ആ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാഗവല്ലിക്ക് ശബ്ദം കൊടുത്തയാളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ അശ്വതി ദുര്‍ഗയെക്കുറിച്ച്‌ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. സീരിയല്‍ താരമായ ജയനും ഇതേക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരുന്നു.

read also:തിയേറ്ററുകളിൽ എത്തുമ്പോൾ ആദ്യം പ്രദര്‍ശനത്തിനെത്തുന്നത് എന്റെ സിനിമയായിരിക്കും; രാം ഗോപാല്‍ വര്‍മ്മ

ഇതുപോലെ എത്ര നല്ല കലാകാരന്‍മാര്‍ ആയിരിക്കും അറിയപ്പെടാതെ അല്ലേല്‍ ചതിയില്‍പെട്ടുപോയി ഇരിക്കുന്നത്. ഇതില്‍ കുറ്റം പറയേണ്ടത് വേറെ ആരെയുമല്ല ആ സിനിമയുടെ സംവിധായകനെ മാത്രമാണ്. ആ സിനിമയില്‍ അത്ര പ്രധാനപ്പെട്ട അത്ര ശ്രദ്ധിക്കപ്പെട്ട ഒരു സീന്‍ ആണ് അത് . ടൈറ്റില്‍ പോലും വെച്ചില്ലായെങ്കില്‍ അത് വേറെയാരുടെയും കുറ്റമല്ല. ഒരു സത്യസന്ധമായ ന്യൂസ് പുറത്തു കൊണ്ട് വന്നു ഒരു നല്ല കലാകാരിയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ ഈ ചാനലിനും ദുര്‍ഗ എന്ന നല്ല കലാകാരിക്കും നന്ദിയും സ്നേഹവുമെന്നായിരുന്നു ജയന്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button