CinemaGeneralMollywoodNEWS

സിനിമ സെറ്റില്‍ വച്ച് ലൈറ്റ്ബോയോട് ഞാന്‍ അങ്ങോട്ട്‌ ചോദിച്ചു എന്നെ മനസ്സിലായോ: സിനിമയില്‍ തിരിച്ചെത്തിയപ്പോഴുണ്ടായ അനുഭവം പറഞ്ഞു നടി ഇന്ദ്രജ

വീണ്ടും പതിനാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞു സിനിമയിലെത്തിയ താരം നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ സജീവമാകും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്

മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച നടി ഇന്ദ്രജ പതിനാലു വര്‍ഷം കഴിഞ്ഞു താന്‍ സിനിമയിലേക്ക് വന്നപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. അന്ന് ഒരു യുവ നായിക എന്ന നിലയില്‍ പരിഗണിക്കപ്പെട്ട താന്‍ പിന്നീട് വന്നപ്പോള്‍ ഒരു ‘മാഡം’ ലെവലിലേക്ക് മാറിയെന്നും തിരികെയെത്തിയപ്പോള്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ച് ഒരു ലൈറ്റ്ബോയിയെ കണ്ടപ്പോള്‍ തന്നെ മനസ്സിലായോ എന്ന് ചോദിച്ചെന്നും ഇന്ദ്രജ പറയുന്നു..പക്ഷെ തന്നെ മനസിലായതിന്റെ ഞെട്ടലാണ് ലൈറ്റ് ബോയ്‌ പങ്കുവച്ചതെന്നും ഇന്ദ്രജ പറയുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ഇന്ദ്രജ വിവാഹത്തോടെ സിനിമയില്‍ നിന്ന് വിടപറയുകയായിരുന്നു. വീണ്ടും പതിനാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞു സിനിമയിലെത്തിയ താരം നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ സജീവമാകും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയില്‍ അഭിനയിക്കുന്നത് ആസ്വദിച്ച് ചെയ്ത കാര്യം ആണെന്നും തെലുങ്ക് തന്റെ മാതൃഭാഷയായത് കൊണ്ടാണ് കൂടുതല്‍ സിനിമകള്‍ തെലുങ്കില്‍ ചെയ്തതെന്നും ഇന്ദ്രജ പറയുന്നു. വലിയ ഒരു ഇടവേള കഴിഞ്ഞു സിനിമയില്‍ തിരിച്ചെത്തിയപ്പോള്‍ ഒട്ടേറെ മാറ്റങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും ഇന്ദ്രജ  പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button