CinemaGeneralMollywoodNEWS

റീമേക്ക് ചെയ്യാന്‍ മോഹമുള്ള കോമഡി സിനിമ, വല്ലാതെ ചിരിപ്പിച്ച മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് ഷാഫി

അന്നത്തെ കാലത്ത് പതിവ് രീതിയിൽ നിന്ന് ഏറെ വേറിട്ട് നിന്ന 'പൂച്ചയ്ക്കൊരു മുക്കൂത്തി' മലയാള സിനിമയിലെ പുതിയ ട്രെൻഡ് എന്ന രീതിയിൽ കയ്യടി നേടിയിരുന്നു

ലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ഷാഫി. ‘കല്യാണ രാമൻ’, ‘പുലിവാൽ കല്യാണം’, ‘തൊമ്മനും മക്കളും’, ‘മായാവി’, തുടങ്ങിയ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ഷാഫി റാഫി മെക്കാർട്ടിൻ, രാജസേനൻ തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് സിനിമയിലെത്തുന്നത്. ‘വൺ മാൻഷോ’, എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായ ഷാഫി പിന്നീട് ചെയ്തതെല്ലാം വൻ ഹിറ്റ് ചിത്രങ്ങളാണ്.മികച്ച കോമഡി ചിത്രങ്ങൾ സംവിധാനം ചെയ്ത ഷാഫി തന്റെ ഇഷ്ട കോമഡി ചിത്രവും അത് റീമേക്ക് ചെയ്യാനുള്ള ആഗ്രഹത്തെയും കുറിച്ച് തുറന്നു പറയുകയാണ്. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘പൂച്ചക്കൊരു മൂക്കുത്തി’യാണ് തന്നെ ഏറെ ചിരിപ്പിച്ചിട്ടുള്ളതെന്നും അത് തനിക്ക് റീമേക്ക് ചെയ്യാൻ മോഹമുണ്ടെന്നും തുറന്നു പറയുകയാണ് ഷാഫി.

പ്രിയദർശൻ ആദ്യമായി സംവിധാനം ചെയ്ത ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന ചിത്രത്തിൽ മോഹൻലാൽ, ശങ്കർ, മേനക, നെടുമുടി വേണു, സുകുമാരി, തുടങ്ങിയ വലിയ താര നിര അഭിനയിച്ചിരുന്നു. അന്നത്തെ കാലത്ത് പതിവ് രീതിയിൽ നിന്ന് ഏറെ വേറിട്ട് നിന്ന ‘പൂച്ചയ്ക്കൊരു മുക്കൂത്തി’ മലയാള സിനിമയിലെ പുതിയ ട്രെൻഡ് എന്ന രീതിയിൽ കയ്യടി നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button