GeneralLatest NewsNEWS

ഫോൺ കാമറയ്ക്ക് ക്ലാരിറ്റി കൂടി: മേക്കോവറിന്‍റെ രഹസ്യം പറഞ്ഞു ഗായത്രി അരുൺ

എന്തായാലും ഇപ്പോൾ പുതിയ ഫോട്ടോസൊക്കെ പോസ്റ്റ് ചെയ്യാൻ ആത്മവിശ്വാസം കിട്ടി

മേക്കോവർ എന്ന പ്രേക്ഷകരുടെ തോന്നലിന്റെ പ്രധാന കാരണം പുതിയ ഫോൺ ആണെന്ന് തുന്നു പറയുകയാണ് സീരിയൽ താരം ഗായത്രി അരുൺ .പുതിയ ഫോണിന്റെ കാമറ ക്ലാരിറ്റി യാകാം അതിന്റെ രഹസ്യമെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ ഗായത്രി അരുൺ പറയുന്നു

‘മേക്കോവർ എന്ന് പറയാനൊന്നുമില്ല. ഫോൺ മാറ്റിയെന്നതാണ് പ്രധാന മാറ്റം. ഇപ്പോഴത്തെ കാമറയ്ക്ക് നല്ല തെളിച്ചമുണ്ട്. മാറ്റത്തെക്കുറിച്ച് പറഞ്ഞാൽ ഇപ്പോൾ കുറച്ച് മെലിഞ്ഞിട്ടുണ്ട്. യോഗ തുടങ്ങിയെന്ന് പറഞ്ഞിരുന്നല്ലോ അതനുസരിച്ച് ജീവിത രീതിയിലും മാറ്റം വന്നു. അല്ലാതെ മറ്റ് സീക്രട്ടുകളൊന്നുമില്ല. ഡയറ്റിംഗൊന്നും കാര്യമായി പരീക്ഷിക്കാത്ത ആളാണ് ഞാൻ . തുടങ്ങിയാലും അധികം ദിവസം പിടിച്ചു നിൽക്കാൻ പറ്റാറില്ല . ലോക്ക് ഡൗൺ ആയപ്പോൾ ഭക്ഷണത്തിൽ കാര്യമായ നിയന്ത്രണമൊന്നുമില്ലാതെ വന്നപ്പോഴാണ് യോഗ തുടങ്ങിയത്. എന്തായാലും ഇപ്പോൾ പുതിയ ഫോട്ടോസൊക്കെ പോസ്റ്റ് ചെയ്യാൻ ആത്മവിശ്വാസം കിട്ടി. സോഷ്യൽ മീഡിയയിൽ സജീവമാണ്. തുടക്കകാലത്ത് സൈബർ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ ഇപ്പോൾ പാർട്ട് ഓഫ് ദി ഗെയിം ആയി മാറിയില്ലേ. അന്ന് കേസ് കൊടുത്തു . പിന്നീടും ഇത് പോലെ പ്രശ്നമായപ്പോൾ പേജിലൂടെ തന്നെ റിയാക്റ്റ് ചെയ്തു’. ഗായത്രി അരുൺ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button