BollywoodGeneralLatest NewsNEWS

ചിത്രീകരണത്തിനിടെ നടന്‍ ജോണ്‍ എബ്രഹാമിന് പരിക്കേറ്റു

2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

‘സത്യമേവ ജയതേ 2’ വിന്റെ ചിത്രീകരണത്തിനിടെ നടന്‍ ജോണ്‍ എബ്രഹാമിന് പരിക്കേറ്റു. ഒരു ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയിരിക്കുന്നത്.

ചേത് സിങ് ഫോര്‍ട്ടിന് സമീപം വച്ച്‌ ചിത്രീകരിച്ച ആക്ഷന്‍ രംഗത്തിനിടെ താരത്തിന്റെ വിരലുകള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരലുകളുടെ എക്‌സറേ എടുത്ത ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മിലാപ് സവേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുക. ദിവ്യ ഖൊസ്ല കുമാര്‍, അന്നുപ് സോണി, ഹര്‍ഷ് ഛായ എന്നിവർക്കൊപ്പം മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button