GeneralLatest NewsNEWSSpecial

സജ്നയോട് വാക്ക് പാലിച്ച് ജയസൂര്യ ; ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ച് താരം

സജ്നയുടെ സ്വപ്നം സഫലമാക്കി ജയസൂര്യ

ട്രാന്‍സ്ജെൻഡറായ സജ്ന ഷാജിയുടെ ഹോട്ടല്‍ ‘സജ്‌നാസ് കിച്ചണ്‍’ ഉദ്ഘാടനം ചെയ്ത് നടൻ ജയസൂര്യ. ബിരിയാണി വില്‍പന ഉപജീവനമാക്കിയ സജ്‌നയുടെയും കൂട്ടരുടെയും വഴിയോരക്കച്ചവടം സാമൂഹിക വിരുദ്ധർ മുടക്കിയതിനെ തുടർന്ന് ഏറെ ദുരിതത്തിലായ സജ്‌ന ഫേസ്ബുക്കിലൂടെ തന്റെ കഷ്ടപ്പാട് അറിയിക്കുകയായിരുന്നു. സഹായിക്കാമെന്ന് പലരും പറഞ്ഞെങ്കിലും പിന്നീട് അവസാനനിമിഷം സഹായിക്കാനെത്തിയവരും സജ്നയെ കയ്യൊഴിഞ്ഞു.

ഈ അവസരത്തിലാണ് ജയസൂര്യ എത്തുന്നത്. സജ്‌നയ്ക്ക് ഒരു ഹോട്ടല്‍ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നായിരുന്നു ജയസൂര്യ അന്ന് പറഞ്ഞത്. നിരവധി
വിവാദങ്ങൾക്കിടയിലും സജ്നയുടെ സ്വപ്നം സഫലമാക്കി നൽകിയിരിക്കുകയാണ് ജയസൂര്യ. നിരവധി പുണ്യപ്രവർത്തങ്ങളിലൂടെ ജയസൂര്യ ഏവർക്കും മാതൃകയാവുകയാണ്.

‘ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങള്‍ക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിര്‍ത്തി പ്രശ്‌നങ്ങളൊക്കെ നേകരിടാന്‍ തയ്യാറാവണം, എന്നാലെ ജീവിതത്തില്‍ വിജയമുണ്ടാവു എന്ന് പറഞ്ഞ് കൂടെ നിന്ന ജയസൂര്യ സാറാണ്. എങ്ങിനെ നന്ദി പറയണം, ഈ കടപ്പാട് എങ്ങനെ വീട്ടണമെന്നൊന്നും എനിക്ക് അറിയില്ല. ഒരു പാട് നന്ദിയുണ്ട്.’–സജ്ന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button