BollywoodGeneralLatest NewsMovie GossipsNEWS

സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്ത് റിയ ; താരത്തെ പിന്തുടർന്ന് സോഷ്യൽ മീഡിയ

റിയ തന്റെ അടുത്ത സുഹൃത്താണെന്നും അവളെ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രാജീവ് പറഞ്ഞു

നടനും കാമുകനുമായ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് അടുത്തിടയിലാണ് ജാമ്യം ലഭിച്ചത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന താരത്തിനെ വിടാതെ പിന്തുടരുകയാണ് സോഷ്യൽ മീഡിയ. താരം പുറത്തേക്കിറങ്ങുന്ന ചിത്രങ്ങളും മറ്റും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തും നടനും അവതാരകനുമായ രഘു റാമിന്റെ മകന്റെ ജന്മദിനാഘോഷത്തിലെത്തിയ നടിയുടെ ചിത്രമാണ് വൈറലാകുന്നത്.

രഘുവിന്റെ ഇരട്ട സഹോദരനും നടനും അവതാരകനുമായ രാജീവ് റിയയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയായിരുന്നു. മെെ ഗേള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു രാജീവ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഈ ചിത്രങ്ങള്‍ രാജീവ് സോഷ്യല്‍ മീഡിയിയല്‍ നിന്നും ഡിലീറ്റ് ചെയ്തു. ചിത്രങ്ങള്‍ക്കെതിരെ ട്രോളുകളും അധിക്ഷേപ പോസ്റ്റുകളും സജീവമായതോടെയായിരുന്നു ഈ നീക്കം. വാക്കുകളുടെ തിരഞ്ഞെടുപ്പിലുണ്ടായ ഉത്തരവാദിത്തമില്ലായ്മ ചിലരെ ആലോസരപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നാണ് രാജീവ് നല്‍കുന്ന വിശദീകരണം. അതേസമയം റിയ തന്റെ അടുത്ത സുഹൃത്താണെന്നും അവളെ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രാജീവ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button