CinemaGeneralKollywoodNEWS

ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമ ചെയ്യാന്‍ എന്നെ അങ്ങോട്ടേക്ക് വിളിപ്പിച്ചു, ഞാന്‍ പോകാന്‍ തയ്യാറായില്ല: ശ്രീനിവാസന്‍

അത് കൊണ്ട് തന്നെ ഞാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞു അതില്‍ നിന്ന് ഒഴിവകുകയാണ് ചെയ്തത്

മലയാള സിനിമയില്‍ വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്ത് ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിനു തമിഴ് സിനിമയിലും വലിയ ഡിമാന്‍ഡ് ആയിരുന്നു. സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന് വളരെ ലൈറ്റ് ആയിടുള്ള തമാശ സിനിമകള്‍ മലയാളത്തില്‍ ചെയ്തു പോരുമ്പോള്‍ ശ്രീനിവാസന്‍ എന്ന സംവിധായകനെ കാണാന്‍ തമിഴില്‍ നിന്ന് ഒരു പ്രമുഖ സൂപ്പര്‍ സ്റ്റാറിന്റെ മാനജരെത്തി. ആവശ്യം എന്തെന്നാല്‍ ആ  സൂപ്പര്‍ സ്റ്റാറിനു വേണ്ടി ഒരു സിനിമ ചെയ്യുക എന്നതായിരുന്നു. പക്ഷേ അങ്ങോട്ട്‌ പോയി അദ്ദേഹത്തിന്റെ ആവശ്യം നടപ്പിലാക്കി കൊടുക്കേണ്ട ആവശ്യം തനിക്ക് ഇല്ലാത്തതിനാല്‍ താന്‍ തന്നെ അതില്‍ നിന്ന് മറ്റു കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറിയെന്ന് ശ്രീനിവാസന്‍ പറയുന്നു.

“ഒരിക്കല്‍ ഒരു സൂപ്പര്‍ സ്റ്റാറിന്റെ മാനേജര്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതി നല്‍കണം എന്നതായിരുന്നു ആവശ്യം. അദ്ദേഹത്തെ നേരില്‍ പോയി കണ്ടു സംസാരിക്കാന്‍ തോന്നിയപ്പോള്‍ എനിക്കത്ര താല്പര്യം തോന്നിയില്ല കാരണം ആവശ്യം അദ്ദേഹത്തിന്റെതായിരിക്കെ ഒരിക്കല്‍ പോലും അദ്ദേഹം എന്റെ അടുത്തോട്ട് വരുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാനേജര്‍ പറയുന്നില്ല. എനിക്ക് ഒരാളുടെ സഹായം ആവശ്യമെങ്കില്‍ ഞാന്‍ ഒരാളോട് എന്നോട് ഇങ്ങോട്ട് വന്നു കാണാമെന്നു പറയില്ല. അത് കൊണ്ട് തന്നെ ഞാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞു അതില്‍ നിന്ന് ഒഴിവകുകയാണ് ചെയ്തത്. ഒരു പ്രമുഖ ടിവി ചാനലിലെ പരിപാടിയില്‍ സംസാരിക്കവേയാണ് ശ്രീനിവാസന്‍ ഇത്തരമൊരു അനുഭവം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button