CinemaGeneralLatest NewsMollywoodNEWS

കപ്പലണ്ടി കച്ചവടം ചെയ്യുന്ന ഒരാള്‍ എന്ന് പറയുമ്പോള്‍ അതിനനുസരിച്ച് ശാരിരീകഅദ്ധ്വാനം വേണ്ടി വരും

എനിക്ക് വേണ്ടി എഴുതിയ എന്നെ ഉദ്ദേശിച്ചു എഴുതിയ തിരക്കഥയാണെന്നും തോന്നി

ഇളയരാജ എന്ന സിനിമയിലൂടെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഗിന്നസ് പക്രു എന്ന നടന്‍ ഗിന്നസ് റെക്കോഡിനൊപ്പം വീണ്ടും വലിയ ഇമേജ് നടനെന്ന നിലയില്‍ സൃഷ്ടിച്ചിരിക്കുകയാണ്. മാധവ് രാംദാസ് സംവിധാന ചെയ്ത ഇളയരാജ എന്ന സിനിമയിലെ വനജന്‍ എന്ന കഥാപാത്രത്തിനാണ് ഗിന്നസ് പക്രുവിന് രാജ്യാന്തര അംഗീകാരം ലഭിച്ചത്. വനജന്‍ എന്ന കഥാപാത്രം സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ചും ആ സിനിമ വന്ന സന്ദര്‍ഭത്തെക്കുറിച്ചും ഈ ലക്കം കേരള കൗമുദി  ആഴ്ചപതിപ്പില്‍ തുറന്നു സംസാരിക്കുകയാണ് ഗിന്നസ് പക്രു.

“ഇളയരാജ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ എന്നെ കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ഉന്തുവണ്ടിയില്‍ കപ്പലണ്ടി കച്ചവടം ചെയ്യുന്ന ഒരാള്‍ എന്ന് പറയുമ്പോള്‍ അതിനനുസരിച്ച് ശാരിരീകഅദ്ധ്വാനം വേണ്ടി വരും. പക്ഷേ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട എന്നാണ് സംവിധായകന്‍ പറഞ്ഞത്. കുട്ടികള്‍ കൊണ്ട് നടക്കുന്ന ഒരു അച്ഛനാണ് ഇളയരാജയിലെ എന്റെ അച്ഛന്‍ കഥാപാത്രമായ വനജന്‍. ഉത്തരവാദിത്വമുള്ള ഒരച്ഛന്റെ കഥാപാത്രം. കഥ കേട്ടപ്പോള്‍ തന്നെ ഇതിനകത്ത് എന്തോ ഉണ്ടെന്ന തോന്നല്‍ എനിക്ക് വന്നു. കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രചോദനം ഉള്‍ക്കൊള്ളാനുള്ളത് ഈ കഥയില്‍ ഉണ്ടെന്നു തോന്നി. എനിക്ക് വേണ്ടി എഴുതിയ എന്നെ ഉദ്ദേശിച്ചു എഴുതിയ തിരക്കഥയാണെന്നും തോന്നി. അങ്ങനെയൊരു വിഷയം വരിക എന്നത് തന്നെ ഒരു നടനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഈ സിനിമയും കഥാപാത്രവും എനിക്ക് നല്‍കിയ ആതമവിശ്വാസം ചെറുതല്ല.

shortlink

Related Articles

Post Your Comments


Back to top button