BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWS

കെജിഎഫ് 2 റിലീസ് ; പ്രധാനമന്ത്രിയോട് ഞെട്ടിക്കുന്ന ആവശ്യവുമായി ആരാധകർ

വിചിത്ര ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരിക്കുകയാണ് ആരാധകര്‍

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ആദ്യമായാണ് ഒരു രാജ്യം മുഴുവൻ ഒന്നടങ്കം ഒരു കന്നഡ ചിത്രത്തിനായി കാത്തിരിക്കുന്നത്. യാഷ് നായകനായെത്തുന്ന ചിത്രം ജൂലൈ 16നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ദിനത്തിൽ വിചിത്ര ആവശ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ.

സിനിമയുടെ റിലീസ് ദിനത്തിൽ ദേശീയ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരിക്കുകയാണ് ആരാധകര്‍. ഇത് കേവലം ഒരു സിനിമ മാത്രമല്ല, ഞങ്ങളുടെ വികാരമാണ്. ഞങ്ങളുടെ വികാരം മനസ്സിലാക്കണം. കെജിഎഫ് 2 റിലീസ് ദിനമായ ജൂലൈ 16ന് ദേശീയ അവധി പ്രഖ്യാപിക്കണമെന്നാണ് കത്തിൽ ആരാധകര്‍ പറയുന്നു. ഈ കത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു കെജിഎഫ് 2. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തിലെ തീയേറ്ററുകളിൽ സിനിമ എത്തിക്കുന്നത്. രണ്ടാം ഭാഗത്തിൽ ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്താണ് വില്ലനായ അധീരയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button