GalleryGeneralLatest NewsMollywoodNEWSSocial Media

ജീവിതത്തെ സൈക്കിളുപോലെ കാണണം, ആരൊക്കെ ചവിട്ടിയാലും മുന്നോട്ടുതന്നെ പോകും ; കുറിപ്പുമായി അമേയ

അമേയ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്

ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

https://www.instagram.com/p/CLEtkmDJSDQ/?utm_source=ig_web_copy_link

സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ അമേയ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്. സൈക്കിളിനൊപ്പമുള്ള ഒരു ചിത്രങ്ങളാണ് അമേയ പങ്കുവച്ചിരിക്കുന്നത്. ‘മിക്ക ആളുകളുടേയും ആദ്യത്തെ ശകടം സൈക്കിളായിരിക്കുമെന്നും, ജീവിതത്തേയും സൈക്കിളുപോലെ കാണണമെന്നുമാണ്’ അമേയ പറയുന്നത്.

അതിന്റെ കാരണമായി അമേയ പറയുന്നത്, ആരൊക്കെ ചവിട്ടിയെന്നാലും സൈക്കിള്‍ മുന്നോട്ടുതന്നെ പോകുന്നു എന്നതാണ്. നിരവധി പേരാണ് അമേയയുടെ പോസ്റ്റിനു കമന്റുമായി എത്തിയത്. നല്ലൊരു പോസിറ്റീവ് മെസ്സേജാണ് നൽകിയതെന്ന് ആളുകൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button