GeneralLatest NewsMollywoodNEWSSocial Media

ഹിന്ദി സിനിമയിൽ അഭിനയിക്കുവാനുള്ള യോഗ്യതയായി; എസ്തറിന്റെ ഗ്ലാമർ ചിത്രത്തിന് നേരെ വിമർശനം, കിടിലൻ മറുപടിയുമായി താരം

എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ്? വിമർശകന് മറുപടിയുമായി എസ്തർ

‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് എസ്തർ. ദൃശ്യം 2 ലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ എസ്തർ അനിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണിത്. പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം ചിത്രങ്ങൾ പങ്കുവച്ചത്.

എന്നാൽ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകരിൽ ചിലർ കമന്റുകളുമായും എത്തി. അതിൽ മോശം കമന്റ് നടത്തിയ യുവാവിന് തക്ക മറുപടിയും നൽകിയിരിക്കുകയാണ് എസ്തർ.

‘ഹിന്ദി സിനിമയിൽ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’–ഇങ്ങനെയായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ് എന്നായിരുന്നു എസ്തറിന്റെ മറുപടി.

https://www.instagram.com/p/CLrsPlfJmgu/?utm_source=ig_web_copy_link

കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങൾ എസ്തര്‍ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചിരുന്നു. വിമർശനങ്ങൾ കൂടാതെ രസകരമായ ഒരുപാട് കമന്‍റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്‍റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാൻ നിൽക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.

സിനിമയും പഠനവും ഒരുമിച്ച് കൊണ്ടുപോവുകയാണ് നിലവില്‍ എസ്‍തര്‍. മുംബൈയില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ജീത്തു ജോസഫിന്‍റെ തന്നെ മിസ്റ്റര്‍ ആൻഡ് മിസ് റൗഡി, ഷാജി എന്‍ കരുണിന്‍റെ ഓള് എന്നീ സിനിമകളില്‍ എസ്‍തര്‍ അഭിനയിച്ചിരുന്നു. തെലുങ്കില്‍ ജൊഹാര്‍ എന്ന ചിത്രവും ചെയ്തു. സന്തോഷ് ശിവന്‍റെ മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രം. ജീത്തു ജോസഫ് തന്നെ ഒരുക്കുന്ന ദൃശ്യം 2 തെലുങ്ക് റീമേക്കില്‍ ഇതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും എസ്‍തര്‍ ആണ്.

shortlink

Related Articles

Post Your Comments


Back to top button