CinemaGeneralLatest NewsMollywoodNEWS

‘നിഴൽ’ ; നയൻതാര – കുഞ്ചാക്കോ ബോബൻ ചിത്രം റിലീസിനൊരുങ്ങുന്നു

സിനിമയുടെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നിഴൽ’. സിനിമയുടെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എൻ. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ.

ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആന്റോ ജോസഫ്, അഭിജിത്ത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി.ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കൂടാതെ മാസ്റ്റർ ഇസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദീപക് ഡി മേനോനും സംഗീതം സൂരജ് എസ് കുറുപ്പും നിർവഹിച്ചിരിക്കുന്നു. സംവിധായകനൊപ്പം അരുൺലാൽ എസ്.പിയും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. പി.ആർ.ഒ: പി.ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button