CinemaKollywoodLatest NewsNEWSWOODs

ചിമ്പു നായകനാകുന്ന മാനാട് റിലീസിന് ഒരുങ്ങുന്നു; നായിക കല്യാണി പ്രിയദർശൻ

ചിലംബരശന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാനാട് ഈദ് റിലീസായി തീയേറ്ററുകളില്‍ എത്തുന്നു. തമിഴില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളൊരുക്കിയ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്‍റെ സവിധായകന്‍. മെയ് 14 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിക്രം നായകനാകുന്ന കോബ്രയും ഈദ് റിലീസായി തീയേറ്ററുകളില്‍ എത്തും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പൊളിറ്റിക്കല്‍ ത്രില്ലര് ചിത്രമാണ് മാനാട്. കല്യാണി പ്രിയദര്‍ശനാണ് ചിലംബരശന്‍റെ നായികയാകുന്നത്. എസ്.ജെസൂര്യയാണ് ചിത്രത്തിൽ വില്ലന്‍ കഥാപാത്രമാകുന്നത്. ഭാരതിരാജ, എസ്.എ. ചന്ദ്രശേഖര്‍, പ്രേംജി അമരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന മാനാട് നിര്‍മ്മിക്കുന്നത് വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ്.

പൊങ്കല്‍ റിലീസായി എത്തിയ ചിലംബരശണ് ചിത്രം ഈശ്വരൻ ദയനീയ പരാജയം ആയിരുന്നു. വിണ്ണൈ താണ്ടി വരുവായ, അച്ചം യെന്‍പത് മദമയെടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം വാസുദേവ് മേനോനും, ചിലമ്പരശനും, എ.ആർ. റഹ്മാനും വീണ്ടും ഒന്നിക്കുന്ന നദികളിലെ നീരാടും സൂര്യന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ഗൗതം മേനോന്‍റെ ജന്മദിനമായ ഫെബ്രുവരി 25 നാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button