GalleryGeneralLatest NewsMollywoodNEWSSocial Media

‘ദിവനാണ് ദവൻ’, ശബരീഷ് വര്‍മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിജു വില്‍സണ്‍

പ്രേമം എന്ന സിനിമയിലൂടെയാണ് സിജു വില്‍സണും ശബരീഷും ശ്രദ്ധിക്കപ്പെടുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് സിജു വിൽസൺ. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടയിൽ ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിജു വില്‍സണിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ശബരീഷിനൊപ്പമുള്ള ഫോട്ടോയാണ് സിജു പങ്കുവെച്ചിരിക്കുന്നത്.

ദിവനാണ് ദവൻ, എന്റെ പിറകില്‍ നിന്നവൻ എന്ന് സിജു വില്‍സണ്‍ പറയുന്നു. ഒട്ടേറെ ആള്‍ക്കാരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കണ്ടുപിടിച്ച എല്ലാവര്‍ക്കും മധുരമുത്തങ്ങള്‍, സന്തോഷായില്ലേ എന്നും സിജു വില്‍സണ്‍ പറയുന്നു. ശബരീഷിനൊപ്പമുള്ള ഫോട്ടോയും സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. അടുത്ത സുഹൃത്തുക്കളാണ് ശബരീഷും സിജു വില്‍സണും.

പ്രേമം എന്ന സിനിമയിലൂടെയാണ് സിജു വില്‍സണും ശബരീഷും ശ്രദ്ധിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button