CinemaGeneralLatest NewsNEWSSocial MediaTollywood

‘ആര്‍ആര്‍ആര്‍’ലെ സീത എത്തി ; ആലിയയുടെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ

ട്വിറ്ററിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആർആർആർ’. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് ‘ആർആർആർ’ എന്നത്. ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആലിയ ഭട്ടിന്റെ കഥാപാത്രം സീതയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ട്വിറ്ററിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.

ആലിയ ഭട്ടിനെ കൂടാതെ ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥ സാങ്കൽപിക കഥാപശ്ചാത്തലവുമായി ചേർത്താണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ആർആർആറിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കുന്നത് എം.എം.കീരവാണിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വി. വിജയേന്ദ്ര പ്രസാദാണ്. പത്ത് ഭാഷകളിലാകും ചിത്രം റിലീസിന് എത്തുക. 2021 ദസറ റിലീസായായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

shortlink

Related Articles

Post Your Comments


Back to top button