GeneralIndian CinemaLatest NewsNEWSTrailersVideos

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് പ്രിയ വാര്യർ ; വിഷ്‍ണു പ്രിയയുടെ ട്രെയിലർ പുറത്തിറങ്ങി

പ്രണയത്തിന് പ്രാധാന്യം നൽകിയുള്ള ഒരു സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്

രാജ്യമൊട്ടാകെ ആരാധകരുള്ള നടിയാണ് പ്രിയ വാര്യർ. ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരം മലയാളവും കടന്നു അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ പ്രിയ വാര്യർ ആദ്യമായെത്തുന്ന കന്നഡ ചിത്രം ‘വിഷ്‍ണു പ്രിയ’യുടെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ്.

താരങ്ങൾ തന്നെയാണ് ട്രെയിലർ ഷെയർ ചെയ്‍തിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകിയുള്ള ഒരു സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചിട്ടുളളതാണ് വിഷ്‍ണു പ്രിയ എന്ന സിനിമ. പ്രിയ വാര്യർക്കും ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രമാണ്.

ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. താരങ്ങൾ തന്നെയാണ് സിനിമയുടെ ട്രെയിലർ ഷെയർ ചെയ്‍തിട്ടുണ്ട്. സിനിമ തിയറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button