പരിയേറും പെരുമാൾ എന്ന വിജയ ചിത്രത്തിന് ശേഷം മാരി സെൽവരാജ് ധനുഷിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. മലയാളി നടിയായായ രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ സിനിമ കേരളത്തിലെത്തിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ് എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
‘ആശിർവാദ് റിലീസ്’ എന്ന പുതിയ വിതരണക്കമ്പനിയുടെ ആദ്യ ചിത്രമാണ് കർണൻ. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
മികച്ച നടനുളള ദേശീയ പുരസ്കാരം നേടിയ ശേഷം റിലീസാവുന്ന ധനുഷിൻ്റെ ആദ്യ ചിത്രമാണ് ഇത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം. ഏപ്രിൽ ഒൻപതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
Post Your Comments