BollywoodGeneralLatest NewsNEWS

തട്ടിപ്പ്; യുവ നടൻ അറസ്റ്റിൽ

3 സ്വർണ്ണ മാലകൾ, 2 മൊബൈലുകൾ, മോഷ്ടിച്ച ബൈക്കുകൾ എന്നിവയടക്കം 2,54,000 രൂപയുടെ സാധനങ്ങൾ കണ്ടെടുത്തു.

മോഷണ കുറ്റം ചുമത്തി നടൻ മിറാജ് വല്ലഭാസ് കപ്രി അറസ്റ്റിൽ. സൂറത്ത് പൊലീസാണ് ഇദ്ദേഹത്തെ പിടികൂടിയത്.

റിപ്പോർട്ടുകൾ പ്രകാരം, ക്രിക്കറ്റ് വാതുവയ്പ്പിലും ചൂതാട്ടത്തിലും 30 ലക്ഷം രൂപ നഷ്ടപ്പെട്ട മിറാജ് കടം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതോടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കടം തിരിച്ചടയ്ക്കാൻ മീരാജും സുഹൃത്ത് വൈഭവ് ജാദവും ചേർന്ന് മുംബൈയിലെ തെരുവുകളിൽ മോഷണവും തട്ടിപ്പും നടത്തിയതായി പോലീസ് പറയുന്നു

3 സ്വർണ്ണ മാലകൾ, 2 മൊബൈലുകൾ, മോഷ്ടിച്ച ബൈക്കുകൾ എന്നിവയടക്കം 2,54,000 രൂപയുടെ സാധനങ്ങൾ ഇവരിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments


Back to top button