CinemaGeneralLatest NewsNEWSTollywood

മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസ്

'മെനി ഫെസ്റ്റിവൽസ് വൺ ലൗവ് ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്

തിരുവനന്തപുരം : മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് നാടൻ പ്രഭാസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം രാധേശ്യാമിലെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം ആശംസയുമായി എത്തിയത്. ‘മെനി ഫെസ്റ്റിവൽസ് വൺ ലൗവ് ‘ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്. ബോളിവുഡ് താരം പൂജ ഹെഡ്‌ഗെയാണ് നായിക. യു.വി ക്രിയേഷന്റെ ബാനറിൽ വംസി, പ്രമോദ് എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്ണകുമാറാണ്.

shortlink

Related Articles

Post Your Comments


Back to top button