GeneralKollywoodLatest NewsNEWS

നടൻ വിവേകിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്

ന്യൂഡൽഹി: അന്തരിച്ച തമിഴ് നടൻ വിവേകിന് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവേകിന്റെ അകാല മരണം ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

‘വിവേകിന്റെ തമാശകളും സൂക്ഷ്മമായ ഡയലോഗുകളും പ്രേക്ഷരെ രസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിവേകിന്റെ ജീവിതവും ഓരോ സിനിമകളും പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഉയർത്തിക്കാട്ടിയത്. വിവേകിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button