CinemaGeneralNEWSUncategorized

‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു’; ജീവിതമാണെന്ന് അമ്പിളി ദേവി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കാമെന്ന തീരുമാനമെടുത്തത്. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. ഇരുവർക്കുമിടയിലേക്ക് അടുത്തിടെയാണ് പുതിയൊരു അതിഥി കൂടെ വന്നത്.

Also Read:‘ദ്രോണ’യുടെ പരാജയം എന്നെ മാനസികമായി തളര്‍ത്തി, മമ്മുക്ക അന്ന് എന്നോട് പറഞ്ഞ കാര്യം മറക്കാന്‍ കഴിയില്ല!

ഇപ്പോൾ മഴയെത്തും മുൻപേ സിനിമയിലെ ഗാനം സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ചിരിക്കുകയാണ് അമ്പിളി ദേവി. ‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ’, എന്ന വരികൾ ചേർത്തുകൊണ്ടുള്ള വീഡിയോയ്ക്ക് ‘ജീവിതം’, എന്ന ക്യാപ്‌ഷൻ ആണ് അമ്പിളി നൽകിയിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുമായി എത്തുന്നത്. സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കും എന്നാണ് ആരാധകർ താരത്തോട് പറയുന്നത്. താരത്തിന്റെ പോസ്റ്റിനു ആരാധകർ നൽകുന്ന കമെന്റുകൾ, നിമിഷ നേരം കൊണ്ടാണ് അമ്പിളിയുടെ പോസ്റ്റ് വൈറലായത്.

shortlink

Related Articles

Post Your Comments


Back to top button