CinemaGeneralLatest NewsMollywoodNEWS

ഹൃദയവുമായി കല്യാണിയും പ്രണവും ; ശ്രദ്ധേയമായി പോസ്റ്റർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’

പ്രേഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഒരു പുൽപ്പരപ്പിൽ വെള്ള വസ്ത്രം ധരിച്ച്  കല്യാണിയും ദർശന രാജേന്ദ്രനും കിടക്കുന്നതാണ് പോസ്റ്ററിൽ.

ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ നേടിയിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയം’. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button