GeneralLatest NewsNEWSTV Shows

‘പ്രതികരിച്ചാൽ നിങ്ങൾ വേശ്യയായി, വെടിയായി, പടക്കമായി..;’ വിമർശനവുമായി ജെസ്‌ല

ലൈംഗിക അവയവം കൊണ്ട് ചിന്തിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു. ഇടയ്ക്കൊക്കെ തലച്ചോറും കൊണ്ട് ചിന്തിക്കു

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജെസ്‌ല. സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറയുന്ന ജെസ്‌ല സ്ത്രീകൾക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.

”സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളം പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്.സ്ത്രീകളുടെ അഭിപ്രായവും, അവളുടെ പ്രതികരണങ്ങളും പ്രതീക്ഷകളും എല്ലാം ഇരിക്കുന്നത് അവളുടെ കാലുകൾക്കിടയിലാണ് എന്ന പൊതുബോധമാണ് സ്ത്രീ മിണ്ടിയാൽ, അവൾ രാഷ്ട്രീയം പറഞ്ഞാൽ ,എല്ലാവരേയും പോലെ വിജയം ആഘോഷിച്ചാൽ ഒക്കെ ഉണർന്ന് ഉദ്ധരിച്ച് പൊന്തുന്നത്.

READ ALSO:കോവിഡ് ഒടുവില്‍ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി; വേദനയോടെ നടി കനിഹ

പൊതുവിടത്തിൽ പ്രത്യക്ഷയാകുന്ന പെണ്ണ് ആണ് ഏതൊരാളുടേയും പ്രശ്നം. അവളെ കാണുന്ന കണ്ണുകളുടെ ഉടമ രാഷ്ട്രീയക്കാരൻ ആകട്ടെ, നൻമ്മമരം ആകട്ടെ, മത നേതാവ് ആകട്ടെ, ആരായാലും പഴകി തുരുമ്പിച്ച പഴയ വാറോലകൾ കൊണ്ടാണു് അവളെ അളക്കുന്നതും വിലയിരുത്തുന്നതും.

നിങ്ങൾ ഈ നാട്ടിലെ എല്ലാവരേയും പോലെ അഭിപ്രായം, അല്ലങ്കിൽ ഒരു പ്രതികരണം, ഒരു സന്തോഷ പ്രകടനം നടത്തി നോക്കു.. നിങ്ങൾ വേശ്യയായി, വെടിയായി, പടക്കമായി..

ലൈംഗിക അവയവം കൊണ്ട് ചിന്തിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു. ഇടയ്ക്കൊക്കെ തലച്ചോറും കൊണ്ട് ചിന്തിക്കു.. ഈ വർത്തമാനകാലത്തെ മൂല്ല്യങ്ങൾക്കൊപ്പം ജീവിക്കാൻ ശ്രമിക്കു.”- ജെസ്‌ല സോഷ്യൽ മീഡിയയിൽ കുറിച്ചു

https://www.facebook.com/jazlamadasserii/posts/350710736475977

shortlink

Related Articles

Post Your Comments


Back to top button