BollywoodCinemaGeneralLatest NewsNEWSSocial Media

ലെസ്ബിയൻ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് രാം ഗോപാൽ വർമ ; സോഷ്യൽ മീഡിയയിൽ വിമർശനം

പുരുഷന്മാരുമായി ഉണ്ടായ ദുരനുഭവങ്ങൾ കാരണം പരസ്പരം പ്രണയത്തിലാകുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് 'ഡെയ്ഞ്ചറസ്'

വിവാദ സിനിമകളുടെയും പ്രസ്താവനകളുടെയും പേരിൽ ശ്രദ്ധിക്കാക്കപ്പെട്ട സംവിധായകനാണ് രാം ഗോപാൽ വർമ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ഡെയ്ഞ്ചറസും’ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. സിനിമയുടെ പോസ്റ്ററിനോടൊപ്പം രാം ഗോപാൽ കുറിച്ച വാക്കുകളാണ് പ്രധിഷേധത്തിനിടയായത്.

‘ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ സിനിമ’ എന്നാണ് രാം ഗോപാൽ വർമ ‘ഡെയ്ഞ്ചറസി’നെ വിശേഷിപ്പിക്കുന്നത്. പുരുഷന്മാരുമായുള്ള പൂർവകാല ബന്ധങ്ങളിൽ ഉണ്ടായ ദുരനുഭവങ്ങളെ തുടർന്ന് പരസ്പരം പ്രണയിക്കാൻ തുടങ്ങുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് സിനിമയെന്ന് അദ്ദേഹം പറഞ്ഞു.

“പുരുഷന്മാരുമായി ഉണ്ടായ ദുരനുഭവങ്ങൾ കാരണം പരസ്പരം പ്രണയത്തിലാകുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ‘ഡെയ്ഞ്ചറസ്’. തീവ്രമായ പ്രണയം അവരെ അപകടകാരികളായ ക്രിമിനലുകൾക്കും അതിലേറെ അപകടകാരികളായ പോലീസുകാർക്കുമിടയിലേക്ക് വലിച്ചെറിയുന്നു. അത് ആപത്കരമായ ഒരു ക്ലൈമാക്സിലേക്ക് നയിക്കുന്നു,” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ സ്ത്രീ-പുരുഷ ബന്ധത്തിലെ ദുരനുഭവങ്ങൾ കാരണം മാത്രമാണ് സ്വവർഗബന്ധങ്ങൾ ഉണ്ടാകുന്നത് എന്ന സൂചന നൽകുന്നതിനെതിരെ ട്വിറ്റർ ഉപയോക്താക്കളായ നിരവധി പേരാണ് രാം ഗോപാൽ വർമയ്‌ക്കെതിരെ രംഗത്തെത്തിയത്. ലെസ്ബിയൻ ലൈംഗികാനുഭവങ്ങളെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നതിനെതിരെയും നിരവധി പേർ പ്രതിഷേധം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button