GeneralLatest NewsMollywoodNEWSSocial Media

മകന് പിറന്നാൾ ആശംസകൾ അറിയിച്ചവർക്ക് നന്ദി അറിയിച്ച് നടൻ സെന്തിൽ കൃഷ്ണ

മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് സെന്തിൽ കൃഷ്ണ

മകന്റെ പിറന്നാൾ ആഘോഷിച്ച് നടൻ സെന്തിൽ കൃഷ്ണ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടൊപ്പം മകന് ആശംസകൾ അറിയിച്ചവർക്ക് നന്ദിയും സെന്തിൽ അറിയിച്ചു.

“കാശിക്കുട്ടന് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി,” സെന്തിൽ കുറിക്കുന്നു.

2019 ഓഗസ്റ്റ്‌ 24നായിരുന്നു കോഴിക്കോട് സ്വദേശി അഖിലയുമായി സെന്തിലിന്റെ വിവാഹം. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ സെന്തിൽ കൃഷ്ണ കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.

ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ സെന്തിൽ അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’, ‘തൃശ്ശൂർ പൂരം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

https://www.instagram.com/p/CO9l_0DA8xr/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button