CinemaGeneralMollywoodNEWS

ഹോളിവുഡിൽ ജനിക്കേണ്ട നടനാണ് ജയറാം: മനോജ്.കെ.ജയന് പറയാനുള്ളത് !

അദ്ദേഹത്തിൻ്റെ പേഴ്സണാലിറ്റി ഒരു ഹോളിവുഡ് നടന് ചേർന്നതാണ്

നടന്മാർ മറ്റു നടന്മാരെ വിലയിരുത്തുന്നത് പതിവായി നാം കാണുന്നതും, കേൾക്കുന്നതുമായ കാര്യമാണ്. എന്നാൽ ഒരു നടനെ മറ്റൊരു നടൻ പൊക്കി പറയാവുന്നതിൻ്റെ മാക്സിമം പൊക്കി പറഞ്ഞാൽ സംഗതി എത്രത്തോളം രസകരമായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?  വ്യത്യസ്തമായ ഒരു ടെലിവിഷൻ ഷോയിൽ തൻ്റെ സഹപ്രവർത്തകനായ നടൻ ജയറാമിനെക്കുറിച്ച് ഗംഭീരമായ പൊക്കി പറച്ചിൽ വിവരണം നടത്തുകയാണ് നടൻ മനോജ്. കെ. ജയൻ, ഷോയ്ക്കിടെയുള്ള രസകരമായ ഒരു സെഗ്മൻ്റിലാണ് മനോജ്. കെ. ജയൻ ജയറാമിനെക്കുറിച്ച് പുകഴ്ത്തിയത്.

“ജയറാം പെരുമ്പാവൂരിൽ ജനിക്കേണ്ട വ്യക്തിയല്ല. ഹോളിവുഡിൽ ജനിക്കേണ്ട വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ പേഴ്സണാലിറ്റി ഒരു ഹോളിവുഡ് നടന് ചേർന്നതാണ്. അതുകൊണ്ട് അവർ അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചേനേ. ഇവിടെ തന്നെ എത്രയത്ര വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്ന നടനാണ് അദ്ദേഹം. ലോക സിനിമയിൽ തന്നെ അത്രയും വെറ്റൈറ്റി റോളുകൾ ചെയ്ത ഒരു നടനുണ്ടാകുമോ? എന്നത് സംശയമാണ്. പിന്നെ ക്ലാസ്സിക്കൽ മ്യൂസിക്കിലൊക്കെ പുലിയാണ്. ചെണ്ട മേളമൊന്നുമല്ല വലിയ രീതിയിലുള്ള കച്ചേരി തന്നെ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കും. സൗത്ത് ഇന്ത്യയിൽ എത്രയധികം അവാർഡുകളാണ് അദ്ദേഹം വാങ്ങിക്കൂട്ടിയത്. അദ്ദേഹം ഹോളിവുഡ് നടനായിരുന്നാലും സ്ഥിതി മറിച്ചാകില്ലായിരുന്നു. ഓസ്കാറൊക്കെ പൂ പറിക്കുന്ന ലാഘവത്തോടെ ജയറാം നേടിയെടുക്കും. പെരുമ്പാവൂരിൽ ജനിച്ചത് കൊണ്ട് ജയറാമിന് ഹോളിവുഡിനെയല്ല നഷ്ടമായത്. ഹോളിവുഡിനാണ് ജയറാമിനെ നഷ്ടമായത്. സിനിമയിൽ അഭിനയിക്കുക മാത്രമല്ല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങിയ സമസ്ത മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള അസാധ്യ പ്രതിഭയാണ് ജയറാം.”

shortlink

Related Articles

Post Your Comments


Back to top button