BollywoodCinemaGeneralKollywoodLatest NewsMovie GossipsNEWS

മാസ്റ്റർ ബോളിവുഡിലേക്ക്: നായകൻ സൽമാൻ ഖാൻ

നിര്‍മ്മാതാക്കളും സല്‍മാനുമായുള്ള ചർച്ചയ്ക്ക് ശേഷം തിരക്കഥയില്‍ ചെറിയ മാറ്റം വരുത്താന്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോർട്ട്

മുംബൈ : വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റീമേക്കില്‍ വിജയ്‌യുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാനായിരിക്കുമെന്നാണ് സൂചന.

നിര്‍മ്മാതാക്കളും സല്‍മാനുമായുള്ള ചർച്ചയ്ക്ക് ശേഷം തിരക്കഥയില്‍ ചെറിയ മാറ്റം വരുത്താന്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മുരാദ് കെഹ്താനിയും ഇന്‍ഡ്‌മോള്‍ ഷൈന്‍ ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു. അനിരുദ്ധ് രവിചന്ദരാണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്. ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയ്‌യുടെ നായിക.

രാധെയാണ് അവസാനമായി റിലീസ് ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം. നിലവില്‍ ടൈഗര്‍ 3യുടെ ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സല്‍മാന്‍ ഖാന്‍

shortlink

Related Articles

Post Your Comments


Back to top button