CinemaGeneralLatest NewsNEWS

സിനിമാ ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ ബോക്സ് ഓഫീസ് വിജയം നേടിയ തന്‍റെ ചിത്രത്തെക്കുറിച്ച് ഇന്ദ്രന്‍സ്

കാരണം അത്രയും വലിയ ഒരു സ്റ്റാറിനെ അനുകരിച്ചിട്ടു പാളി പോയാല്‍ അതൊരു നാണക്കേടാണ്

ആദ്യ കാലങ്ങളില്‍ ഹാസ്യതാരമായി തിളങ്ങിയിരുന്ന ഇന്ദ്രന്‍സ് എന്ന നടന്‍ നായക നിരയിലെ നടന്മാര്‍ക്കൊപ്പം ലീഡ് റോള്‍ ചെയ്തു കൊണ്ടായിരുന്നു മലയാള സിനിമയില്‍ കളം നിറഞ്ഞത്.
തന്റെ സിനിമാ ജീവിതത്തിലെ വലിയ ഒരു ഹിറ്റ് സിനിമയുടെ ചരിത്രം പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. നിസാര്‍ സംവിധാനം ചെയ്തു 1995-ല്‍ പുറത്തിറങ്ങിയ ‘ത്രീമെന്‍ ആര്‍മി’ എന്ന സിനിമയെക്കുറിച്ചാണ് ഇന്ദ്രന്‍സ് വീണ്ടും ഓര്‍മ്മകള്‍ പുതുക്കിയത്.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

‘അന്നത്തെ കാലത്ത് എല്ലാവരെയും ഞെട്ടിച്ച വിജയമായിരുന്നു ‘ത്രീമെന്‍ ആര്‍മി’ എന്ന സിനിമയുടേത്. ഞാനും, ദിലീപും, പ്രേം കുമാറും ലീഡ് റോള്‍ ചെയ്ത ചിത്രം ദിലീപ് എന്ന നടനും വലിയ മൈലേജ് നല്‍കി. അതില്‍ ഞാന്‍ ‘ബാഷ’യിലെ രജനി സാറിനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. അത് തിയേറ്ററില്‍ വലിയ കൈയ്യടി നേടിയ സീനായിരുന്നു. ഞാനത് ചെയ്യുമ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു. കാരണം അത്രയും വലിയ ഒരു സ്റ്റാറിനെ അനുകരിച്ചിട്ടു പാളി പോയാല്‍ അതൊരു നാണക്കേടാണ്. കൂവല്‍ കിട്ടാന്‍ അത് മതി. എന്റെ അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറ്റവും ടെന്‍ഷനോടെ ചെയ്ത ഒരു രംഗമാണത്. ദിലീപിന്റെയും, എന്റെയും, പ്രേം കുമാറിന്റെയും മൂവര്‍ സംഘത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. വലിയ സിനിമകള്‍ക്കൊപ്പം നിന്ന് വലിയ വിജയം നേടിയ ചിത്രമായിരുന്നു ‘ത്രീമെന്‍ ആര്‍മി’.

shortlink

Related Articles

Post Your Comments


Back to top button