BollywoodGeneralLatest NewsNEWSSocial Media

അദ്ദേഹത്തിന്റെ സ്കൂട്ടർ എനിക്ക് എന്നും വിലപ്പെട്ടതാണ്: സോനു സൂദ്

അച്ഛന്റെ ഓർമ്മയിൽ സോനു സൂദ്

മുംബൈ : രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് സോനു സൂദ്. കൊവിഡിന്റെ ആദ്യഘട്ടം മുതൽ നിരവധി സഹായങ്ങളാണ് താരത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയിൽ സോനു പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടരിക്കുന്നത്. തന്റെ പിതാവിന്റെ സ്കൂട്ടറിന്റെ ചിത്രമാണ് സോനു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

തന്റെ പിതാവ് ഇപ്പോൾ തനിക്ക് ഒപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്കൂട്ടർ തനിക്ക് എന്നും വിലപ്പെട്ട സ്വത്തായിരിക്കുമെന്നാണ് സോനു ചിത്രത്തോടൊപ്പം കുറിച്ചത്.

https://www.facebook.com/ActorSonuSood/posts/346152563545103

കൊവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്. അതിന് പുറമെ ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു. ആന്ധ്രയില്‍ ആദ്യ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് താരം അടുത്തിടെ ട്വിറ്ററില്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button