GeneralLatest NewsMollywoodNEWSSocial Media

‘ഹായ് എംഎൽഎ’: പരിഹാസ കമന്റുകൾക്ക് മറുപടിയുമായി ധർമജൻ

ചിത്രത്തിന് നേരെ വന്ന കമന്റുകൾക്ക് മറുപടിയുമായി ധർമജൻ

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നിരവധി പരിഹാസ ട്രോളുകളാണ് നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് നേരെ ഉയരുന്നത്. ഇപ്പോഴും താരത്തെ വിടാതെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നേരെ വന്ന കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ധർമജൻ.

ഗുഡ് മോണിങ് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രമാണ് ധര്‍മജൻ പങ്കുവച്ചത്. ഉടനെ എത്തി പരിഹാസ കമന്റുകൾ. ‘മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ല’, എന്നായിരുന്നു ഒരു വിമർശകൻ കുറിച്ചത്. ‘താഴ്ത്തിക്കെട്ടരുത്, ഞാന്‍ ഒരു പാവമല്ലേ’ എന്നായിരുന്നു ധര്‍മജന്റെ മറുപടി.

മറ്റ് കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. ‘ബാലുശ്ശേരിയില്‍ എന്തുണ്ട്’ എന്ന കമന്റിന് ‘തോറ്റു’ എന്നാണ് താരത്തിന്റെ മറുപടി. തോറ്റ എംഎല്‍എ എന്ന കമന്റുകളോടും താരം പ്രതികരിക്കുന്നുണ്ട്. നിരവധിപേരാണ് ധർമജനെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുന്നത്. പരിഹസിക്കുന്നവരെ അവഗണിച്ചേക്കുക എന്നൊക്കെയാണ് താരത്തെ പിന്തുണച്ചുകൊണ്ടെത്തിയവർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button