CinemaGeneralKollywoodLatest NewsMovie GossipsNEWSSocial MediaTollywood

‘ബാഹുബലി ബിഫോർ ദി ബിഗിനിങ്ങ്’: നെറ്റ്ഫ്ലിക്സ് വെബ് സീരീസിൽ നയൻതാരയും

ആനന്ദ് നീലകണ്ഠന്റെ 'ദി റൈസ് ഓഫ് ശിവകാമിയുടെ' പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്

ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ പ്രീക്വൽ ഒരുക്കുന്നുവെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന സീരിസിന് ‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ശിവകാമി ദേവിയായി ഗോദ നായിക വാമിഖ ഗബ്ബിയാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും എത്തുന്നുവെന്ന റിപ്പോർട്ടാണ് വരുന്നത്. ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.

മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്. സുനില്‍ പല്‍വാലാണ് സീരിസില്‍ കട്ടപ്പയായി എത്തുന്നത്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button