CinemaGeneralLatest NewsMollywoodNEWS

സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി: നന്ദി അറിയിച്ച് ഫെഫ്ക

ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവർക്ക് മാത്രമാണ് ചിത്രീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുക

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും നന്ദി അറിയിച്ച് ഫെഫ്ക. തൊഴിലാളികളുടെ നിവർത്തികേട്‌ കണ്ടറിഞ്ഞ്‌ പരിഹരിച്ചുകൊണ്ട്‌, സിനിമാവ്യവസായത്തിനൊപ്പമാണ്‌ സർക്കാർ എന്ന നിലപാട്‌ ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണെന്നും ഇത്തരത്തിലൊരു തീരുമനമെടുത്തതിന് അഭിനന്ദനം അറിയിക്കുന്നതായും ഫെഫ്ക അറിയിച്ചു.

കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിയന്ത്രണങ്ങളോടെ സിനിമ ചത്രീകരണം നടത്താമെന്ന് വ്യക്തമാക്കിയത്. എ,ബി കാറ്റഗറിയിലുള്ള മേഖലകളിലാണ് അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവർക്ക് മാത്രമാണ് ചിത്രീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുക.

shortlink

Related Articles

Post Your Comments


Back to top button