CinemaGeneralKollywoodLatest NewsNEWSTeasersVideos

വിശാലിനും ആര്യയ്ക്കുമൊപ്പം മമ്ത: എനിമിയുടെ ടീസർ പുറത്തിറങ്ങി

ഒരു മിനിറ്റ് നാൽപത് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്

ആര്യ, വിശാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എനിമി’. മലയാളികളുടെ പ്രിയ നടി മമ്തയും പ്രധന കഥാപാത്രമായി എത്തുന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ഒരു മിനിറ്റ് നാൽപത് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ മൃണാളിനി രവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. ആര്‍ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം രാമലിംഗമാണ്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായ സറ്റണ്ട് സീനുകള്‍ രവി വര്‍മ്മയാണ് കോറിയോഗ്രഫി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button