GeneralLatest NewsMollywoodNEWSSocial Media

ഇതെന്റെ സ്വപ്നമായിരുന്നു: പുതിയ വാഹനം സ്വന്തമാക്കി അഭിരാമി സുരേഷ്

സ്വപ്‍ന വാഹനം സ്വന്തമാക്കിയെന്ന് അഭിരാമി സുരേഷ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഗായികയും നടിയുമായ അഭിരാമി സുരേഷ്. റിയാലിറ്റി ഷോയിലൂടെ എത്തിയ അഭിരാമി പിന്നീട് നടിയായും തിളങ്ങി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അഭിരാമി തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വപ്നം വാഹനം സ്വന്തമാക്കിയ സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വിവാഹം? ഓ ഇല്ല. പുതിയ ആളും ചില ഗൗരവമുള്ള കാര്യങ്ങളും എന്നാണ് ഫോട്ടോ പങ്കുവെച്ച് അഭിരാമി എഴുതിയിരിക്കുന്നത്. ഇക്കോ ഫോര്‍ഡ് ആണ് അഭിരാമി സുരേഷ് സ്വന്തമാക്കിയിരിക്കുന്നത്. നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചാണ് അഭിരാമി സുരേഷ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CR6RRPDlKka/?utm_source=ig_embed&ig_rid=2c16d4a2-58dd-41a8-8fdd-9b7e1fe0ede5

വിരല്‍ എന്ന ഹ്രസ്വ ചിത്രത്തിലാണ് അഭിരാമി സുരേഷ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ക്രോസ് റോഡ് അടക്കമുള്ള ചില സിനിമകളുടെ സംഗീത സംവിധാനവും അഭിരാമി സുരേഷ് നിര്‍വഹിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button