CinemaGeneralKollywoodLatest NewsMollywoodNEWS

‘നായാട്ട്’ വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യുന്നു: തമിഴ് ഒരുക്കാൻ ​ഗൗതം മേനോൻ

വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്

കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ , ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സിലും പ്രദർശനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത് ​ഗൗതം വാസുദേവ് മേനോനാണ്.

മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് നായാട്ട് എന്ന ചിത്രം. ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.

 

shortlink

Related Articles

Post Your Comments


Back to top button