GeneralLatest NewsMollywoodNEWSSocial Media

ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്, ആർത്തവത്തെ കുറിച്ച് പെൺകുട്ടികളോടും ആൺകുട്ടികളോടും സംസാരിക്കുക : ജ്യോത്സ്‌ന

ആർത്തവം പറയാൻ ലജ്ജിക്കേണ്ടതില്ലെന്ന് ജ്യോത്സ്ന

പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സ്‌ന. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജ്യോത്സ്‌ന ഇപ്പോൾ പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. ആർത്തവം സാധാരണമായ ഒരു ശാരീരിക പ്രക്രിയയാണെന്നും അതിനെക്കുറിച്ചു സംസാരിക്കാനുള്ള മടിയും ചമ്മലും മാറ്റണമെന്നും ജ്യോത്സ്‌ന പറയുന്നു.

പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുതെന്നും, പെൺകുട്ടിയോടും ആൺകുട്ടിയോടും ഒരു പോലെ അതിനെ കുറിച്ച് സംസാരിക്കണമെന്നും ജ്യോത്സ്‌ന കുറിക്കുന്നു. സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടാണ് ജ്യോത്സ്‌ന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജ്യോത്സ്‌നയുടെ വാക്കുകൾ:

‘ഈ ചിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു, അന്ന് വളരെ സാധാരണമാണെന്ന് കരുതിയ ഒരുപാട് കാര്യങ്ങളിലേക്ക് എന്റെ കണ്ണുകൾ തുറക്കുന്നു. ഷാൾ വൃത്തിയായി തോളിൽ കുത്തി ലൂസായ യൂണിഫോം ധരിച്ചു നിൽക്കുന്ന ഇതിൽ എനിക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ടായിരിക്കണം.

സ്പോർട്സ് ദിവസങ്ങളിൽ വെള്ള യൂണിഫോമായിരുന്നു. ആർത്തവ സമയത്ത് അത് ധരിക്കുന്നതിനുള്ള പേടി! ബെഞ്ചിൽ നിന്നും എഴുന്നേൽക്കുമ്പോഴെല്ലാം അടുത്തുള്ള പെൺ സുഹൃത്തിന്റെ ചോദ്യം വരും,ഹേയ് ചെക്ക് നാ, ചുവന്ന നിറത്തിലുള്ള ഡിസൈൻ വന്നിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കും. ആവശ്യം വന്നാൽ ഉപയോഗിക്കാൻ പാഡുകൾ ബാഗിൽ നിറക്കും. മാസത്തിലെ ആ നാല് ദിവസങ്ങളിൽ പുറത്ത് കളിക്കാൻ വരാത്ത സുഹൃത്തുക്കളുമുണ്ട്. തങ്ങൾക്ക് ആർത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആൺകുട്ടികൾ) അറിയുന്നത് ലജ്ജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്ന ചിന്തയായിരുന്നു കാരണം.

പക്ഷേ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ഒരു സാധാരണ, സ്വാഭാവിക ശാരീരിക പ്രവർത്തനത്തെക്കുറിച്ചുള്ള അത്തരം ചിന്തകൾ പതിനാലാമത്തെ വയസ്സിൽ തന്നെ ഭാരമാകേണ്ടതുണ്ടോ?

കാര്യങ്ങൾ പതുക്കെ മാറാൻ തുടങ്ങിയത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാം സാവധാനം ഉറപ്പായും മാറും. ചെറിയ പെൺകുട്ടികൾ ചെറിയ പെൺകുട്ടികളായിരിക്കട്ടെ. ആദ്യ ആർത്തവം മുതൽ അവരെ പക്വതയുള്ളവർ ആയി കാണരുത്. അവരുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്. നിങ്ങളുടെ പെൺകുട്ടികളോടും ആൺകുട്ടികളോടും അതിനെക്കുറിച്ച് സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആർത്തവം സാധാരണമാണ്, ലളിതവും’ – ജ്യോത്സ്ന കുറിച്ചു.

https://www.instagram.com/p/CSBLX4zpS5M/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button