GeneralLatest NewsMollywoodNEWSSocial Media

അനാർക്കലിയിൽ തിളങ്ങി ഭാവന: വൈറൽ ചിത്രങ്ങൾ

മൃദുല മുരളി, ഷഫ്‌ന നിസാം, മുന്ന തുടങ്ങിയ താരങ്ങളും നിരവധി തെന്നിന്ത്യൻ ആരാധകരും ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്

ബെംഗളൂരു: പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും കന്നഡ ചിത്രങ്ങളിൽ സജീവമാണ് താരം. 2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പച്ച, പർപ്പിൾ നിറങ്ങളിലുള്ള അനാർക്കലിയിൽ വിവിധ പോസുകളിൽ അതിസുന്ദരിയായ ഭാവനയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

https://www.instagram.com/p/CR_Zz5NnXxA/?utm_source=ig_web_copy_link

മൃദുല മുരളി, ഷഫ്‌ന നിസാം, മുന്ന തുടങ്ങിയ താരങ്ങളും നിരവധി തെന്നിന്ത്യൻ ആരാധകരും ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്.

നേരത്തെ കറുപ്പിൽ നിറയെ പൂക്കളുള്ള ഫ്ളോറൽ സാരിയുടുത്ത് ഭാവന പങ്കുവച്ച ചിത്രങ്ങളും ലഹങ്ക ധരിച്ചു പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button