CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പൂരം പെരുന്നാൾ മുതൽ സിനിമയുടെയും രാഷ്ട്രിയക്കാരുടെയും ഫ്ലെക്സ് ബോർഡുകൾ ഒന്നും ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ

ഹർത്താലും സമരവും നടത്തി ചോരപ്പുഴ ഒഴുക്കും എന്ന് പറയുന്ന നാല്പതും അമ്പതും വയസ്സുള്ള രാഷ്ട്രീയക്കാരുടെ മെന്റൽ സ്ട്രെങ്ത് പരിശോധിക്കണ്ടേ

കൊച്ചി: യൂട്യൂബർ മാരായ ഈ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിച്ച കുട്ടികളുടെ മനോനില പരിശോദിക്കണം എന്ന വിമർശനത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്.

കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റൽ സ്ട്രെങ്ത് പരിശോധിക്കണം എന്ന ചാനൽ അവതാരകന്റെ വിമർശനത്തിന് മറുപടിയായി ഹർത്താലും സമരവും നടത്തി ചോരപ്പുഴ ഒഴുക്കും എന്ന് പറയുന്ന നാല്പതും അമ്പതും വയസ്സുള്ള രാഷ്ട്രീയക്കാരുടെ മെന്റൽ സ്ട്രെങ്ത് പരിശോധിക്കണ്ടേ? എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമർ ചോദിക്കുന്നത്.

യൂട്യൂബർമാരുടെ വാഹനം മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കും എന്ന ആരോപണത്തിന്, മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടിൽ ഒന്നും ഈ ശ്രദ്ധ തെറ്റൽ പ്രശ്നം ഇല്ലേ എന്നും ഒമർ ചോദിക്കുന്നു. കേരളത്തിലെ റോഡരികുകളിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും തുടങ്ങി രാഷ്ട്രിയക്കാരുടെ പ്രവർത്തന നേട്ടങ്ങൾ വരെ വിവരിക്കുന്ന പടുകൂറ്റൻ ഫ്ലെക്സ് ബോർഡുകൾ കാണാമെന്നും അവ ഒന്നും ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ എന്നും ഒമർ ചോദിക്കുന്നു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

EBull ചെയ്‌തത് ന്യായീകരിക്കുന്ന പോസ്റ്റ്‌ അല്ല ഇത്.
ഇന്നലെ അഭിലാഷിന്റെ ടീ വി ഷോ കണ്ടു എനിക്ക് ഉള്ള മറുപടിക്കൾ
1)കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റൽ സ്ട്രെങ്ങത് പരിശോധിക്കണം ?
നാല്പതും അമ്പതും വയസ്സുള്ള രാഷ്ര്ടീയക്കാരുടെ “ചോരപുഴ ഒഴുക്കുലും ഹർത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങൾ”കാണിക്കുന്നവരുടെ മെന്റൽ സ്രട്രെങ്ങത് എന്താ അഭിലാഷ് അളക്കാൻ പോവാതെയിരുന്നത്.
2)Drive ചെയുന്നവരുടെ ശ്രദ്ധ തെറ്റും എന്നതാണ് മറ്റൊരു കാര്യം ?
മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടിൽ ഒന്നും ഈ ശ്രദ്ധ തെറ്റൽ പ്രശ്നം ഇല്ലേ.
ഇനി നമ്മുടെ നാട്ടിൽ എടുത്താൽ വഴിയിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവർത്തന നേട്ടങ്ങൾ വരെ വിവരിക്കുന്ന പടുകൂറ്റൻ flex board കാണാം അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ.
3) ഇനി ഹൈബീം Halogen lights നമ്മൾ വണ്ടിയിൽ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയിൽ ഒക്കെ യൂസ് ചെയ്യാൻ വേണ്ടിയാണ്.

shortlink

Related Articles

Post Your Comments


Back to top button