GeneralLatest NewsMollywoodNEWSSocial Media

‘മുഖം മൂടി അണിഞ്ഞവരെ നേരത്തെ തിരിച്ചറിഞ്ഞാൽ കാബൂൾ ആവർത്തിക്കാതിരിക്കാം’: ജൂഡ് ആന്റണി

വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം, അത് സിനിമയിൽ ആയാലും എന്ന് ജൂഡ്

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ കാബൂൾ ആവർത്തിക്കാതിരിക്കാമെന്ന് ജൂഡ് ആന്റണി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ജൂഡ് ആന്റണിയുടെ വാക്കുകൾ:

‘മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും’.

അതേസമയം, താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്‍ഗാനിസ്ഥാന്‍റെ പേര് മാറ്റിയതായാണ് വിവരം. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്.

shortlink

Related Articles

Post Your Comments


Back to top button