East Coast VideosGeneralLatest NewsMollywoodNEWSSongsVideos

‘ ഓണം പൊന്നോണം’ സാന്‍ഡ് ആർട്ടിൽ തീർത്ത മനോഹരമായ ഒരു വീഡിയോ

നൗഫൽ കുണ്ടൂരാണ് സാന്‍ഡ് ആർട്ട് ഒരുക്കിയിരിക്കുന്നത്.

മലയാളികൾ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. കോവിഡ് വ്യാപനം ഓണത്തിന്റെ നിറത്തിനു മങ്ങൽ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിലൂടെ ഓണത്തിന്റെ ഭംഗിയെ വീണ്ടെടുക്കുകയാണ് ഓരോ മലയാളികളും.

ഓണം എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മകളിൽ നിറയുന്ന ഒരു ഗാനമാണ് ‘ഓണം പൊന്നോണം പൂത്തിരുവോണം..’ മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ മനോഹരമായ ആലാപന ശൈലിയിലൂടെ ശ്രദ്ധനേടിയ ഈ ഗാനത്തിനൊപ്പം സാന്‍ഡ് ആർട്ടിന്റെ വിസ്മയം കൂടി ചേർത്തുകൊണ്ട് പുതിയൊരു ദൃശ്യവിസ്മയം തീർത്തിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്. നൗഫൽ കുണ്ടൂരാണ് സാന്റൽ ആർട്ട് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button