CinemaGeneralLatest NewsMollywoodNEWS

സിനിമയിൽ അരങ്ങേറ്റം കുറിച്ച് മുക്തയുടെ മകൾ

വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത മുക്ത അടുത്തിടെ മിനിസ്ക്രീനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മുക്ത. മലയാളത്തിലൂടെയാണ് മുക്തയുടെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത മുക്ത അടുത്തിടെ മിനിസ്ക്രീനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. ഇപ്പോഴിതാ മുക്തയുടെ മകൾ കൺമണി എന്ന കിയാര അമ്മയുടെ വഴിയേ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര സിനിമയിലേക്ക് എത്തുന്നത്. എം. പത്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. സംഗീതത്തിലും മോണോ ആക്ടിലും കഴിവ് തെളിയിക്കുന്ന കൺമണി മുക്തയുടെ ഭർതൃസഹോദരിയും ഗായികയുമായ റിമിടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്.

മമ്മൂട്ടി നായകനായ ‘മാമാങ്ക’ത്തിനു ശേഷം എം പദ്‍മകുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘പത്താം വളവ്’. യുജിഎമ്മിന്‍റെ ബാനറില്‍ ഡോ: സക്കറിയ തോമസ്, ഗിജൊ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് നിര്‍മ്മാണം.

 

shortlink

Related Articles

Post Your Comments


Back to top button