GeneralLatest NewsMollywoodNEWSSocial Media

‘15 കോടി മുടക്കുമോ?’ വാരിയംകുന്നൻ ഞാൻ ചെയ്യാം: ഒമർ ലുലു

നിർമാതാവ് ഉണ്ടെങ്കിൽ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നൻ ചെയ്യാൻ താൻ തയ്യാറാണെന്ന് ഒമർ ലുലു

ഇന്നലെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് താനും പൃഥ്വിരാജും പിന്മാറുകയാണെന്നും സംവിധായകന്‍ ആഷിഖ് അബു അറിയിച്ചത്. തൊട്ടു പിന്നാലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധിപേർ ഇരുവരെയു പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ താൻ സംവിധാനം ചെയ്യാം എന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒമർ ലുലു. നിർമാതാവ് ഉണ്ടെങ്കിൽ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നൻ ചെയ്യാൻ താൻ തയ്യാറാണെന്ന് ഒമർ പറയുന്നു.

‘പ്രീ ബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയാറുള്ള നിർമാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും..’ എന്നാണ് ഒമർ ലുലു കുറിച്ചിരിക്കുന്നത്.

2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് ആഷിഖ് അബു അറിയിച്ചത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്നാണ് ആഷിഖ് അബു പറഞ്ഞത്.

കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്‍റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു.

1921–ലെ മലബാര്‍ വിപ്ലവത്തിൽ പ്രധാന പങ്കു വഹിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമ പറയാൻ ഉദ്ദേശിച്ചിരുന്നത്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021–ൽ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ പിന്മാറ്റം ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button