GeneralLatest NewsMollywoodNEWSSocial MediaVideos

മകളുടെ ആഗ്രഹം സാധിച്ചു കൊടുത്ത് ഗിന്നസ് പക്രു: വീഡിയോ

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഉപയോഗിച്ചിരുന്ന ലംബോർഗിനിയായിരുന്നു ഇത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ ദീപ്ത കീര്‍ത്തിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു സന്തോഷം പങ്കുവെയ്ക്കുകയാണ് ഗിന്നസ് പക്രു. മകൾക്ക് ഏറെ ഇഷ്ടപ്പെട്ട വണ്ടിയാണ് ലംബോർഗിനി. ലംബോർഗിനി നേരിട്ട് കാണണമെന്നും അതിൽ യാത്രചെയ്യണം എന്നതും മകൾ ദീപ്തയുടെ വലിയൊരു ആഗ്രഹമായിരുന്നു.

ഈ ആഗ്രഹമാണ് താരം സാധിച്ചു കൊടുത്തിരിക്കുന്നത്. മകൾക്കൊപ്പം ലംബോർഗിനിയിൽ യാത്ര ചെയ്യുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഉപയോഗിച്ചിരുന്ന ലംബോർഗിനിയായിരുന്നു ഇത്. അദ്ദേഹമായിരുന്നു ഇതിന്റെ ആദ്യത്തെ റെജിസ്റ്റേർഡ് ഓണർ. അതിനുശേഷം പൂനയിൽ നിന്നും എറണാംകുളത്തേക്ക് എത്തിയതാണ്. ആ ലംബോർഗിനിയിലാണ് പക്രുവും മകളും യാത്ര ചെയ്തിരിക്കുന്നത്. ഇനി പുതിയൊരു ലംബോർഗിനി സ്വന്തമാക്കണമെന്നതാണ് മകളുടെ വലിയൊരു സ്വപ്‌നമെന്നും താരം പറഞ്ഞു. താരം ആദ്യം യാത്രചെയ്ത കാറിനെ കുറിച്ചും യാത്ര വിശേഷങ്ങൾ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button