GeneralLatest NewsMollywoodNEWS

മമ്മൂട്ടിയ്ക്ക് ഫോണിലൂടെ ആശംസകൾ അറിയിച്ചു: മുഖ്യമന്ത്രി

മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയുടെ 70-ാം പിറന്നാളാണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധിപേരാണ് ആശംസകളുമായി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.

മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അഭിനയ പ്രതിഭയാണ് മമ്മൂട്ടി എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല്‍ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂര്‍വ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.’

shortlink

Related Articles

Post Your Comments


Back to top button