BollywoodCinemaGeneralLatest NewsNEWSSocial MediaTrailers

ഹർഭജൻ സിങ് നായകനായി എത്തുന്ന ‘ഫ്രണ്ട്ഷിപ്പ്’: ട്രെയിലർ പുറത്ത്

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് നായകനായി എത്തുന്ന ചിത്രമാണ് ‘ഫ്രണ്ട്ഷിപ്പ്’. അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്‍ലിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി റിലീസിനെത്തുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഡി.എം. ഉദയകുമാർ ആണ്.

സതീഷ്, ശക്തിവേൽ മുരുകൻ, എം.എസ്. ഭാസ്കർ എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമാസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഇതാദ്യമായല്ല ഹർഭജൻ സിനിമയിൽ അഭിനയിക്കുന്നത്. 2004ൽ മുജെ ഷാദി കരോഗി എന്ന ഹിന്ദി ചിത്രത്തിലും, 2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും 2015ൽ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍റ് എന്ന സിനിമയിലും അതിഥിതാരമായും ഹർഭജൻ വേഷമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button