GeneralLatest NewsMollywoodNEWSSocial MediaVideos

കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ: വീഡിയോ

രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു പോകുന്ന പ്രണവിനെ യാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്

കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് നടൻ മോഹൻലാലിൻറെ മകനും നടനുമായ പ്രണവ് മോഹൻലാൽ. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു പോകുന്ന പ്രണവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. ‘ചാർളി’, റിയൽ ലൈഫ് ‘നരൻ’ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. മോഹൻലാലിന്റെ ഫാൻ പേജുകളിൽ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നത്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അടുത്തിടയിൽ സഹോദരി വിസ്മയ്ക്കൊപ്പം മണാലിയില്‍ നിന്നുള്ള ദൃശ്യങ്ങൾ എല്ലാം വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button