CinemaGeneralLatest NewsNEWSTollywood

തിയറ്ററുകൾ ഹൗസ്ഫുൾ: നാഗചൈതന്യ-സായ് പല്ലവി ചിത്രം ‘ലവ് സ്റ്റോറി’ ആദ്യ ദിനം നേടിയത് 10.8 കോടി

32 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്

കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ലവ് സ്റ്റോറി’ എന്ന തെലുങ്ക് ചിത്രം റിലീസ് ചെയ്തത്. പ്രദർശനത്തിനെത്തിയ ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 10.8 കോടി രൂപയാണ് ആദ്യ ദിനം തന്നെ ചിത്രം നേടിയത്. തീയറ്ററുകൾ ഹൗസ്ഫുള്ളാണ്.

ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമായി 700ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമായി 1000 സ്‌ക്രീനുകളിലും. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റദിവസം കൊണ്ട് 6.94 കോടി രൂപ കളക്ഷൻ നേടി. വിദേശത്തും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോവിഡിലും ലോക്ഡൗണിലും വിറങ്ങലിച്ചു നിന്ന സിനിമാ ഇൻഡസ്ട്രിക്ക് പുത്തൻ ഉണർവേകുകയാണ് ചിത്രത്തിന്റെ വിജയം.

ശേഖർ കമൂല സംവിധാനം ചെയ്ത ചിത്രത്തിൽ ദേവയാനി, രാജ് കനകല, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്നു. 32 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ശേഖർ കാമ്മുല കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാരായൺ ദാസ് കെ. നരംഗ്, പുഷ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button