GeneralLatest NewsNEWSTV Shows

സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു: നിത്യയും നവ്യയും പങ്കെടുത്ത ജനപ്രിയ ഷോയ്ക്ക് എതിരെ വിമർശനം

ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത്.

ആരാധകർ ഏറെയുള്ള ജനപ്രിയ ഷോയാണ് സ്റ്റാര്‍ മാജിക്. സീരിയില്‍ താരങ്ങളും മിമിക്രി കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് നേരെ വീണ്ടും വിമർശനം. സന്തോഷ് പണ്ഡിറ്റിനെ ഷോയിൽ വിളിച്ചുവരുത്തി അപമാനിച്ചതായിക്കോ സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഷോയിലെ അതിഥികളായി നവ്യ നയാരും നിത്യ ദാസും എത്തിയിരുന്നു. ഈ സമയത്ത് സന്തോഷ് പണ്ഡിറ്റും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ താരത്തെ അപമാനിക്കുകയായിരുന്നു ഷോയെന്നു വിമർശനം സജീവമാകുന്നു. ഈ വിഷയത്തിൽ സിനിഫൈല്‍ ഗ്രൂപ്പില്‍ മനിഷ് മണിക്കുട്ടന്‍ എന്ന വ്യക്തി പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധനേടുന്നു

‘മുന്‍പും പല രീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാര്‍ മാജിക്. അതില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതല്‍ ആണ് എന്നുള്ളതാരുന്നു. സാബു മോന്‍ ഗസ്റ്റ് ആയി വന്നപ്പോള്‍ അത് ആ ഷോയില്‍ തന്നെ പറയുകയും ചെയ്തു. എങ്കില്‍ പോലും ഇതിലെ പല സ്‌കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചന്‍ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകര്‍ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമര്‍ശങ്ങള്‍ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവര്‍ കൂട്ടുകാര്‍ തമ്മില്‍ കളിയാക്കുന്നത് ആണ്, അല്ലെങ്കില്‍ പാവം കലാലരന്മാര്‍ ആണ് എന്നുള്ളതാണ്. അത് അങ്ങനെ കണ്ടാല്‍ തന്നെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത് പരിധി വിട്ടു പോയി. എന്നാണ് കുറിപ്പില്‍ പറയുന്നത്.

read also: ‘മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു, അന്ന് ഫ്രണ്ട്‌സ് തിരിഞ്ഞ് നോക്കിയില്ല: അനുഭവം തുറന്നു പറഞ്ഞ് പേളി

ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത്. അതിനു മുന്നില്‍ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായര്‍ നിത്യ ദാസ് എന്നിവര്‍ ആയിരുന്നു. ഒരു അര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരന്‍ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാന്‍ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകള്‍ക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ് എന്നും’ മനീഷ് കുറിപ്പില്‍ പറയുന്നു.

എന്നാൽ ചിലര്‍ പരിപാടിയെ പിന്തുണച്ചു കൊണ്ടും സന്തോഷ് പണ്ഡിറ്റിനെ ഉപദേശിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം നായികമാർ വരുന്ന പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കരുതെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ചിലർ കാശിനു വേണ്ടി സന്തോഷ് പണ്ഡിറ്റ് എന്തും ചെയ്യുമെന്ന വിമർശനവും ഉയർത്തുന്നുണ്ട്. ‘ഇതെന്തോന്ന് സന്തോഷിനെ പരിപാടിയില്‍ വിളിച്ച കൊണ്ട് അവന്‍ വന്നു അവര്‍ ആദ്യമേ ഇങ്ങനെ ആണ് അവിടുത്തെ പരിപാടി എന്ന് അറിയാലോ സന്തോഷിന് അതില്‍ എന്തേലും കുഴപ്പം ഉണ്ടേല്‍ ആള്‍ക്ക് പങ്കെടുക്കേണ്ട ആവശ്യം ഇല്ലല്ലോ. ഇനി പരിപാടി തുടങ്ങിയിട്ടാണ് അറിയുന്നേ എങ്കിലും എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞു പോവാലോ,അപ്പോ അയാള്‍ക്ക് ഒരു കുഴപ്പവുമില്ല കോമാളി ആവുന്നതില്‍ പിന്നെ നമുക്ക് എന്ത്, ക്യാഷ് ന് വേണ്ടി എന്തും അവന്‍ ചെയ്യും’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും രണ്ട് കൂട്ടരും അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണെന്നും ചിലർ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button