CinemaComing SoonGeneralLatest NewsNew ReleaseNEWS

സൂര്യയുടെ ‘ജയ് ഭീം’ റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘ജയ് ഭീം’മിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ആമസോൺ പ്രൈം വീഡിയോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം നവംബറിൽ എത്തുമെന്ന് പ്രൈം വീഡിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദീപാവലി റിലീസായി നവംബർ രണ്ടിന് ചിത്രം എത്തുമെന്നാണ് പുതിയ പ്രഖ്യാപനം.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോർട്ട് റൂം ഡ്രാമ ഗണത്തിൽ വരുന്ന ചിത്രമാണ്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ എത്തുന്നത്. രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രകാശ് രാജും മലയാളത്തിൽനിന്ന് ലിജോമോൾ ജോസും താരനിരയിലുണ്ട്.

Read Also:- പ്രമുഖ പോപ്പ് ഗായിക ഷക്കീരയ്ക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം

2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. ജയ് ഭീം ഉൾപ്പെടെ സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റസ് നിർമ്മിക്കുന്ന 4 ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോൺ പ്രൈം വീഡിയോ ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button